
കൊട്ടിയം: കൊല്ലൂർവിള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദയ്ക്കെതിരെ കൊല്ലുർ വിളപള്ളിമുക്കിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് കിട്ടന്റഴികത്ത് വൈ.ഇസ്മായിൽ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോ.മൺസൂർ ഹുദവി വിഷയാവതരണം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, മുൻ എം.എൽ.എ ഡോ.ജി.പ്രതാപ വർമ തമ്പാൻ, ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, ഡോ.മുഹമ്മദ് ഫാറൂഖ് നഇ മി, അഹമ്മദ് കബീർ ബാഖവി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം നൗഷാദ് യൂനുസ്, കൊല്ലുർ വിള സുനിൽ ഷാ, വി.ഷാഹുൽ ഹമീദ്, റോയ് അറയ്ക്കൽ, എം.സജീവ്, മണക്കാട് നജിമുദ്ദീദീൻ, പി.യഹിയാ കോയ, എന്നിവർ സംസാരിച്ചു. ജമാഅത്ത് പരിപാലന സമിതി അംഗങ്ങളായ അൻസാരി ഷൗക്കത്തലി, അറാഫത്ത്, ഷാജഹാൻ, അഷറഫ്, സബീർ ചകിരിക്ക ട, ഷിഹാബുദീൻ, സുധീർ, സൈനുല്ലാബ്ദീൻ, അസനാരു കുഞ്ഞ്, താജുദീൻ, വാഹിദ്, ഇക്ബാൽ, ജമാലുദീൻ, ഷറഫുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.