grandasala-padam
കല്ലേലിഭാഗം ജനത ഗ്രന്ഥശാലയിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനകം ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിച്ച സുരേഷ് പട്ടശ്ശേരിയെ വായനദിനത്തിൽ ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ ജയചന്ദ്രൻ തൊടിയൂർ ആദരിക്കുന്നു

തൊടിയൂർ: കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ അക്ഷരദീപം തെളിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മലയാളികളുടെ വായന വഴികൾ എന്ന വിഷയം അടിസ്ഥാനമാക്കി ജെ.പി.ജയലാൽ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.മുരളീധരൻ സ്വാഗതം പറഞ്ഞു .കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലൈബ്രറിയിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ച സുരേഷ് പട്ടശ്ശേരിൽ, വിദ്യാർത്ഥിയായ അഭിനവ് എന്നിവരെ ജയചന്ദ്രൻ തൊടിയൂർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുനിത
അശോകൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.വിജയൻപിള്ള എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ നന്ദിപറഞ്ഞു.