
പുത്തൂർ: ബൈക്കിടിച്ച് കാൽനട യാത്രക്കാരിയായ വൃദ്ധ മരിച്ചു. കരിമ്പിൻപുഴ വരിക്കപ്ലാവിള വീട്ടിൽ പത്മാവതിഅമ്മയാണ് (78) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ പാങ്ങോട് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ പത്മാവതിഅമ്മയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ: ജയചന്ദ്രൻപിള്ള. മരുമകൾ: ജി.ബിന്ദു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.