കൊല്ലം: എസ്.എൻ.ഡി.പി യോഗം 3045-ാം നമ്പർ മൈലാപ്പൂർ ശാഖയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എസ്. ശശാങ്കൻ സ്വാഗതവും യൂണിയൻ പ്രതിനിധി സി. സാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. സുഭാഷ് (പ്രസിഡന്റ്), എസ്. മോഹൻദാസ് (വൈസ് പ്രസിഡന്റ്), എസ്. ശശാങ്കൻ (സെക്രട്ടറി), സി. സാജൻ (യൂണിയൻ പ്രതിനിധി), സി. ബിജു, കെ. രഘുനാഥൻ, ആർ. രഞ്ജിത്ത്, ആർ. രത്നകുമാർ, എ. സന്തോഷ്, എസ്. സുരാജ് മണി, യു. സുധൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.