 
തൊടിയൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ തിരുവനന്തപുരത്ത് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ആശാൻ ജംഗ്ഷനിൽ ചേർന്ന സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ.സി.ഒ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഷമീം പൂവണ്ണാൽ അദ്ധ്യക്ഷനായി. അഡ്വ.കെ.എ.ജവാദ് മുഖ്യ പ്രഭാഷണം നടത്തി.ഷംനാദ് ,അലി മണ്ണേൽ, ഹരിലാൽ, അർഷാദ്, അനന്തു, നിഥിൻ, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.