 
കരുനാഗപ്പള്ളി: ഇ.ഡി രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന അന്വേഷണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും യോഗവും സംഘടിപ്പിച്ചു.യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടോമി എബ്രാഹാം അദ്ധ്യക്ഷനായി. ആർ.രാജശേഖരൻ, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി രവി, ബിന്ദു ജയൻ, ചിറ്റുമുല നാസർ, എം അൻസർ, മുനമ്പത്ത് വഹാബ്, ഷിബു.എസ് തൊടിയൂർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ജയകുമാർ, കല്ലേലിഭാഗം ബാബു, മുനമ്പത്ത് ഗഫൂർ, മണിലാൽ.എസ്.ചക്കാലത്തറ, രമണൻ, എം.എസ്.സത്താർ, എസ്.സദാശിവർ, മേലൂട്ട് പ്രസന്നകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.