 
കരുനാഗപ്പള്ളി: കുന്നിമണികൾ എന്ന പേരിൽ വായന വാരാഘോഷത്തിന് അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ക്ലബ് ആരംഭിച്ചു. പാഠശാലയിൽ നിന്ന് വായനശാലയിലേക്ക് എന്ന പദ്ധതി പ്രകാരം കുട്ടികൾ പണ്ടാരത്തുരുത്ത് പ്രബോധിനി വായനശാല സന്ദർശിച്ചു. വായനശാല സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായ് ഗ്രന്ഥശാല അങ്കണത്തിൽ മാവിൻ തൈ നട്ടാണ് കുട്ടികൾ മടങ്ങിയത്. പി.ടി . എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷനായി. മാനേജർ മായാ ശ്രീകുമാർ വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു. പ്രബോധിനി ഗ്രന്ഥശാല സെക്രട്ടറി നേഹാ വിനീത് , ലൈബ്രേറിയൻ ശിവ, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ് മാത്യു , ഗംഗാറാം കണ്ണമ്പള്ളിൽ, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, സുഹൈൽ അൻസാരി, മലയാളം ക്ലബ് കൺവീനർ കെ .ആർ .ബിന്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവങ്ങളിൽ തുറയിൽ കുന്ന് കുമാരനാശാൻ ഗ്രന്ഥശാല സന്ദർശനം, കയ്യക്ഷര മത്സരം, കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും കൃതികളടങ്ങിയ കൈയെഴുത്ത് മാസിക തയ്യാറാക്കൽ മലയാളത്തിന്റെ സൗകുമാര്യങ്ങൾ എന്ന പേരിൽ കവികളുടെ വീഡിയോ പ്രദർശനം, സുഗതകുമാരിക്കായി നട്ട കല്ലരയാലിൻ ചുവട്ടിൽ താലുക്ക് ലൈബ്രറി സെക്രട്ടറി വിജയകുമാർ നയിക്കുന്ന അമ്മമര തണലിൽ ഇത്തിരി നേരം. 23, 24, 25 തീയതികളിൽ പുസ്തകോത്സവം തുടങ്ങിയ പരിപാടികൾ വായനവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ വായനാപക്ഷാചരണം 8-ം ക്ലാസ് വിദ്യാർത്ഥി അമീർഷാ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ .ആർ.പാലവിള അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മനേജർ വി.രാജൻപിള്ള, ഷിഹാബ്.എസ്.പൈനുംമൂട്, സ്റ്റാഫ് സെക്രട്ടറി ജെ.പി.ജയലാൽ , അനന്തൻപിള്ള എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക രശ്മിദേവി സ്വാഗതവും വി.എസ്.ഗൗതം നന്ദിയും പറഞ്ഞു.