കൊല്ലം: രാഹുൽഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി പിണറായിയെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്നും, ഇതിന് പിന്നിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണയാണെന്നും ഡി.സി.സി.പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു പീഡിപ്പിക്കുന്നതിലും, അകാരണമായി ജനപ്രതിനിധികളെയും നേതാക്കളെയും തല്ലി ചതയ്ക്കുന്നതിലുമുള്ള കോൺഗ്രസ് പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പള്ളിമുക്കിൽ വടക്കേവിള പോസ്റ്റ് ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമാണ് ഇ.ഡി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കേവിള, ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു വടക്കേവിള പോസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, എസ്. ശ്രീകുമാർ, എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, കോർപ്പറേഷൻ കൗൺസിലർമാരായ ഹംസത്ത് ബീവി, സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ പാലത്തറ രാജീവ്, കമറുദീൻ, മഷ്ഹൂർ പള്ളിമുക്ക്, ശിവരാജൻ വടക്കേവിള, സക്കീർ കിളികൊല്ലൂർ, ശശിധരൻ പിള്ള, ജോൺസൺ, സുനിൽ, അനൂപ് കുമാർ, ശുഭദേവൻ, ആദിക്കാട് ഗിരീഷ്, കെ.ബി. ഷഹാൽ, ഷാ സലിം, സുമിത്ര, ഷെരീഫ് കൂട്ടിക്കട, പൊന്നമ്മ മഹേശ്വരൻ, ലൈലാകുമാരി, ശങ്കരനാരായണപിള്ള, കൊട്ടിയം ഫസലുദീൻ, എം.സുജയ്, ഷാജി ഷാഹുൽ, മണിയംകുളം കലാം, മുണ്ടയ്ക്കൽ സന്തോഷ്,സാദത്ത് ഹബീബ്,ജഹാംഗീർ, അൻവറുദീൻചാണിക്കൽ, പട്ടത്താനം ഗോപാലകൃഷ്ണൻ, ഷെഫീക് കിളികൊല്ലൂർ, വീരേന്ദ്രകുമാർ, അയത്തിൽ നിസാം, ബൈജു ആലുംമൂട്, ബിനോയ് ഷാനൂർ, നിസാറുദീൻ, സുൽഫി കാവഴികം, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
വിവിധ ബ്ലോക്കുകളിൽ സി.ആർ. മഹേഷ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ജി. പ്രതാപവർമ്മതമ്പാൻ, എം.എം. നസീർ, കെ.സി.രാജൻ, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എൽ.കെ. ശ്രീദേവി, ആർ. അരുൺരാജ്, പുനലൂർ മധു, എഴുകോൺ നാരായണൻ, ചാമക്കാല ജ്യോതികുമാർ, സൈമൺ അലക്‌സ്, സി.ആർ. നജീബ്, എം. സുന്ദരേശൻപിള്ള, ഒ. രാജൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.