 
പുനലൂർ: കേരളത്തിൽ കലാപം സൃഷ്ടിക്കുന്ന വർഗീയ തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ പറഞ്ഞു. എസ്.ഡി.പി.ഐ-ആർ.എസ്.എസ് ഭീകരതക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ .വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ കലയനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സെക്കുലർ മീറ്റിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.രാജ് ലാൽ സ്വാഗതം പറഞ്ഞു. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി കെ. രാധാകൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്യാം രാജ്, വി .എസ്. പ്രവീൺ കുമാർ, നേതാക്കളായ സിബിൽ ബാബു, ലാൽ കൃഷ്ണ, രാഹുൽ രാധാകൃഷ്ണൻ, ഐസക് എന്നിവർ പ്രസംഗിച്ചു. സുജിത് ഇടമൺ, കൗൺസിലർ അഖില സുധാകരൻ, വിഷ്ണു ലാൽ, മനു, എസ്.സുജിത്, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.