 
ഓച്ചിറ: രാഹുൽഗാന്ധിയെ അന്യായമായി തടവിൽ വെച്ച് പീഡിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ടൗണിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ പോസ്റ്റോഫീസ് പടിക്കൽ വെച്ച് പൊലീസ് തടഞ്ഞു . തുടർന്ന് നടന്ന ധർണയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷനായി. കെ.രാജശേഖരൻ, ലീലാകൃഷ്ണൻ, കെ. കെ. സുനിൽകുമാർ, എം. ഇബ്രാഹിംകുട്ടി, കെ .എസ്. പുരം സുധീർ, അയ്യാണിക്കൽ മജീദ്, കെ .എൻ. പത്മനാഭപിള്ള, സജിൻ, കൃഷ്ണകുമാർ,ഷീബ ബാബു തുടങ്ങിയവർ സംസാരിച്ചു.