 
ഓയൂർ: വായനാ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി അദ്ധ്യാപക ദമ്പതികൾ മാതൃകയായി. പുതുശ്ശേരി വിഷ്ണു സാംസ്കാരികകേന്ദ്രം ആൻഡ് വായനശാലയ്ക്ക് സർവവിജ്ഞാനകോശത്തിലെ 14 വാല്യങ്ങൾ സംഭാവന നൽകിയാണ് ഇവർ മാതൃകയായത്. കരിങ്ങന്നൂർ അനുദീപത്തിൽ ബാബുസേനൻ,ലത ദമ്പതികൾ നല്കിയ പുസ്തകം ലൈബ്രറിക്ക് വേണ്ടി വായനശാല എക്സിക്യൂട്ടീവ് അംഗവും വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. വിശാഖ് ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി, പ്രസിഡന്റ്,കുട്ടികൾ എന്നിവർ പങ്കെടുത്തു.