georgekutty-k-82

കുണ്ടറ: ആറുമുറിക്കട കോയിക്ക മേലൂട്ട് വീട്ടിൽ കെ. ജോർജുകുട്ടി (റിട്ട. അദ്ധ്യാപകൻ, 82) നിര്യാതനായി. കൊറ്റങ്കര, ഇളമ്പള്ളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോൺഗ്രസ് കൊറ്റങ്കര ബ്ലോക്ക്‌ പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ ജോർജ്. മക്കൾ: സിസി അലക്സ്‌ (അദ്ധ്യാപിക, സി.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ, മണക്കാല), സാബു ജോർജ് (സൗദി), പരേതനായ സജി ജോർജ്. മരുമക്കൾ: കെ.കെ. അലക്സാണ്ടർ (റിട്ട. ജില്ലാ കോടതി ഉദ്യോഗസ്ഥൻ, പത്തനംതിട്ട, വൈ.എം.സി.എ പുനലൂർ സബ് റീജിയൻ ചെയർമാൻ), ബാജി സാബു, സിനി സജി (ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ, കുണ്ടറ).