കൊല്ലം: കേരള സംസ്കൃത അക്കാഡമി സംസ്ഥാനതല സമ്മേളനം എഴുകോൺ സംസ്‌കൃത സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പേട്ട ആർ.ഗിരീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. എസ്. മീരാഭായി അദ്ധ്യക്ഷത വഹിച്ചു. ഒരു പഞ്ചായത്തിൽ ഒരു എൽ.പി സ്കൂളിലെങ്കിലും പാർട്ട് ടൈം സംസ്‌കൃതം എൽ.പി.എസ്.എ തസ്‌തിക സൃഷ്ടിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി.ഗോപിനാഥൻ ചെല്ലപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ, ബ്ലോക്ക് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റുമാരായ എം.ശിവപ്രസാദ്, അഡ്വ.രതീഷ് കിളിത്തട്ടിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. ജിജ, എൽ.സുധർമ്മിണി ചേർത്തല, എൻ.പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. എസ്.ചെല്ലപ്പൻ സ്മാരക സംസ്‌കൃത അദ്ധ്യാപിക പ്രതിഭ അവാർഡ് കേരളത്തിലെ ഏറ്റവും മികച്ച സംസ്‌കൃതം എച്ച്.എസ്.എ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി.കെ. റോയിക്ക് പ്രൊഫ.പന്മന ജി.ശ്രീനിവാസൻ സമ്മാനിച്ചു. എസ്.എൻ സംസ്‌കൃത വിദ്യാപീഠത്തിലെ സമർത്ഥരായ സംസ്‌കൃത ബിരുദ വിദ്യാർഥികളായൾ ഫാത്തിമ, ഷഹാന ബീഗം എന്നിവർക്ക് പ്രൊഫ.എഴുകോൺ സത്യപാലന്റെ സ്മരണാർത്ഥം 10,000 രൂപ വീതം കാഷ് അവാർഡ് സമ്മാനിച്ചു. പ്രൊഫ.കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക മാതൃഭാഷ അവാർഡ് എസ്.എൻ സംസ്‌കൃത വിദ്യാപീഠത്തിലെ മലയാളം ബി.എ വിദ്യാർത്ഥി കെ.ആർ.രേഷ്മയ്ക്ക് നൽകി. വിദ്യാപീഠത്തിലെ ആറു സംസ്‌കൃത ബിരുദ വിദ്യാർത്ഥികൾക്ക് 3000 രൂപ ക്രമത്തിൽ കാഷ് അവാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. സാഹിത്യം ബി.എയ്ക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക് ലഭിച്ച ദേവികയ്ക്ക് അക്കാഡമി വക കെ.പ്രഭാകരൻ സ്മാരക ഷീൽഡ് സ്കൂൾ ഹെഡ്മിസ്ട്രസ് ജെ.ജിജ സമ്മാനിച്ചു. കരീപ്ര വിജയനെ ഒ.എൻ.വി യുവ സാഹിത്യ അവാർഡ് ജേതാവ് അരുൺകുമാർ അന്നൂർ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ.പി.കെ.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ജി.അമൃതവല്ലി നന്ദിയും പറഞ്ഞു.