varghese-vaidhiyan-k-c

തേവലക്കര: കൊച്ചുപുരയ്ക്കൽ ലൗലികോട്ടേജിൽ കെ.സി. വർഗീസ് വൈദ്യൻ (അനിയൻകുഞ്ഞ്, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേവലക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഡി.സി.എം ശ്രീറാം (കോട്ട - രാജസ്ഥാൻ) പർച്ചേസ് മാനേജരായിരുന്നു. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മിറ്റി അംഗം, ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റ്, സെക്രട്ടറി ട്രസ്റ്റി തേവലക്കര സെന്റർ സുവിശേഷക സംഘത്തിന്റെ വിവിധ ചുമതലകൾ, തേവലക്കര വലിയപള്ളി ഇടവകയുടെ വിവിധ ചുമതലകൾ, വിജ്ഞാന പ്രദായിനി ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലിസി വർഗീസ്. മക്കൾ: ഷെറിൻവർഗീസ് വൈദ്യൻ (ഐ.എഫ്.എഫ് ഡൽഹി, ഹെൽത്ത് ആൻഡ് ബയോ സയൻസ് റീജിയണൽ ഡയറക്ടർ), ഷാലിൻ ജോൺ (ദാറുച്ച് ഗുജറാത്ത്, അമിറ്റി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: സിജി തോമസ് വൈദ്യൻ (ഐ.എ.എസ്, ചെന്നൈ ഇൻഡസ്ട്രീസ് കമ്മിഷണർ ആൻഡ് ഡയറക്ടർ ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, ഗവ. ഒഫ് തമിഴ്നാട്), ബിജു ജോൺ (സൂറത്ത് ഗുജറാത്ത് എസ്സാർ ഡി.ജി.എം).