fo

കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്കസ് പോയിന്റ് 2022 ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ. കൃഷ്ണകുമാർ, ഡി. ജയിംസ്, എൽ.എസ്. ജയകുമാർ, മാത്യു പ്രകാശ്, കസ്മീർ തോമസ്, ആർ. അംബിക എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ. കെ. സന്ധ്യാകുമാരി സ്വാഗതവും കരിയർ ഗൈഡ് ആർ. അനിൽകുമാർ നന്ദിയും പറയും.