al
താഴത്തുകുളക്കടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ കടത്തിക്കൊണ്ടു പോയ കേസിൽ പിടിയിലായ ഷാജിയെ തെളിവെടുപ്പനെത്തിച്ചപ്പോൾ

പുത്തൂർ : താഴത്തുകുളക്കടയിൽ നിന്ന് ഓട്ടോ റിക്ഷ കടത്തിക്കൊണ്ടുപോകുന്നതിനിടയിൽ കൊച്ചിയിൽ വച്ച് പിടിയിലായ നിരവധി വാഹന മോഷണക്കേസിൽ പ്രതിയായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കളപ്പുരയ്ക്കൽ ഷാജി(42)യെ പുത്തൂർ പൊലീസ് തെളിവെടുപ്പിനായി താഴത്തുകുളക്കടയിൽ എത്തിച്ചു. ജൂൺ 5 നാണ് താഴത്തുകുളക്കട കൃഷ്ണവേണിയിൽ ഉണ്ണിക്കൃഷ്ണന്റെ ഓട്ടോറിക്ഷ മോഷണം പോയത്. കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ ഉദയംപേരൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി പുത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. താഴത്തുകുളക്കടയിൽ റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ജോലിക്കെത്തിയപ്പോഴാണ് മോഷണം. സംഭവ ദിവസം മൂവാറ്റുപുഴയിൽ നിന്ന് ബസിൽ താഴത്തുകുളക്കടയെത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. പുത്തൂർ എസ്.ഐ ടി.ജെ.ജയേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.