എഴുകോൺ: എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എഴുകോൺ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷനായി. കെ. ജയപ്രകാശ് നാരായൺ, സി.ആർ. അനിൽകുമാർ, ഡോ. എൻ. സൂര്യദേവൻ, ചാലൂക്കോണം അനിൽ, സൂസൻ വർഗീസ്, കെ.ഉപേന്ദ്രൻ, മാത്തുണ്ണി തരകൻ, കടയ്ക്കോട് അജയകുമാർ, കുടവട്ടൂർ രാധാകൃഷ്ണൻ, അലിയാര് കുഞ്ഞ്, ശ്രീകുമാർ, ഹരികുമാർ, മോഹൻ .ജി .നായർ, കെ. ആർ.ഉല്ലാസ്, തുടങ്ങിയവർ സംസാരിച്ചു. എഴുകോൺ രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച ബഹുജന മാർച്ചിന് മാറനാട് ബോസ്, കോട്ടാത്തല സുദേശൻ, സൗപർണിക രാധാകൃഷ്ണൻ ഷാജി അമ്പലത്തുംകാല, രേഖ ഉല്ലാസ്, രാജീവ് വിനായക, ഷീബ സജി, രമണി വർഗീസ്,പി.സി. കുഞ്ഞുമോൻ,പി. സുരേഷ് കുമാർ വിജയൻ കാരുവേലിൽ, പ്രസാദ് കാരുവേലിൽ, ജെ വിജയൻ,വി .കെ . എം. രാജൻ, ഡോ.ജി. കെ.കുഞ്ചാണ്ടിച്ചൻ , ഭരതൻ ,വാസുപിള്ള , ബാബു കുഴിമതിക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി. കേന്ദ്ര സർക്കാർ ഇ.ഡി.യെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.