 
എഴുകോൺ: എഴുകോൺ ഗ്രാമപ്പഞ്ചായത്തും പഞ്ചായത്ത് ലൈബ്രറിയും ചേർന്ന് വായനാ ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷയായി. പി.എൻ. പണിക്കർ അനുസ്മരണം വികസന കാര്യ ചെയർമാൻ ടി.ആർ.ബിജു നിർവഹിച്ചു. രഞ്ചു ജോൺ , രാജേന്ദ്ര പ്രസാദ്, എ. പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജലം എന്ന വിഷയത്തിൽ ചോദ്യോത്തരം നടന്നു. ജലജീവൻ എൻ.ജി.ഒ ശാന്തിഗ്രാമിന്റെ കോ-ഓർഡിനേറ്റർ പ്രജീന നേതൃത്വം നൽകി.