 
എഴുകോൺ : പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അന്യ സംസ്ഥാന വിദ്യാർത്ഥിക്ക് എ.ഐ.വൈ.എഫിന്റെ അനുമോദനം. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ഉത്തർപ്രദേശ് ഗൊരഖ്പൂർ സ്വദേശി കുൽദീപ് യാദവിനെയാണ് ചാലൂക്കോണത്തെ വാടക വീട്ടിലെത്തി നെടുവത്തൂർ മേഖലാ കമ്മിറ്റി ആദരിച്ചത്. ജില്ലാ ജോ. സെക്രട്ടറി ജി.രഞ്ജിത്ത് പൊന്നാടയും ഉപഹാരവും നൽകി. മണ്ഡലം കമ്മിറ്റിയംഗങ്ങളായ വിശാഖ്,
എൻ.എസ്.രഞ്ജിത്ത് , സി.പി.ഐ ചാലൂക്കോണം ബ്രാഞ്ച് സെക്രട്ടറി സജി, മേഖലാ കമ്മിറ്റിയംഗം അജയഘോഷ്, അഭി തുടങ്ങിയവർ പങ്കെടുത്തു.