 
ഓടനാവട്ടം : വിവിധ തലങ്ങളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ വെളിയം പടിഞ്ഞാറ്റിൻകര ജനതാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ തലത്തിൽ നടത്തിയ കാർട്ടൂൺ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ എസ്.ദ്രൗപദി, താലൂക്ക് തല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ എസ്.ശ്രീനന്ദ, പോളിടെക്‌നിക് വിദ്യാർത്ഥി അജയ്പ്രസാദ്, ജില്ലാതല കഥാരചനാ മത്സരത്തിൽ തുടർച്ചയായി വിജയം നേടിയ എം.എസ്.റസ്‌ലി, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെയാണ് അനുമോദിച്ചത്. ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബി. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.എസ്. ബിന്ദു അദ്ധ്യക്ഷയായി. വെളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, വാർഡ് മെമ്പർ ജയാ രഘുനാഥ്, സെക്രട്ടറി എസ്. പ്രസന്നൻ, ആർ. രമണൻ, വി. സജിലാൽ, എസ്.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.