
കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷനിൽ പുതുതായി നിയമനം ലഭിച്ചവർക്ക് ഇന്ന് രാവിലെ 8ന് കാഷ്യു കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറി അങ്കണത്തിൽ വച്ച് മന്ത്രി പി.രാജീവ് നിയമന ഉത്തരവ് നൽകും. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ മുഖ്യാതിഥികളാകും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.