
ചവറ: ചവറ സൗത്ത് തെക്കുംഭാഗം പുന്തലയിൽ ശിവാനന്ദൻ (റിട്ട. അദ്ധ്യാപകൻ, 87) നിര്യാതനായി. ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മുൻ ജില്ലാ സെക്രട്ടറി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ, തെക്കുംഭാഗത്തെ സാംസ്കാരിക നാടക കലാ രംഗത്തെ സംഘാടകനും അഭിനേതാവുമായിരുന്നു. എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം 5387-ാം നമ്പർ ശാഖാ പ്രസിഡന്റാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മാലതിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മക്കൾ: ഡോ. എം.എസ്. സീത (കോട്ടക്കൽ ആര്യ വൈദ്യശാല, കൊട്ടാരക്കര), എം.എസ്. സുജന (ഹയർ സെക്കൻഡറി അദ്ധ്യാപിക, ഗുഹാനന്ദപുരം). മരുമക്കൾ: അനിൽകുമാർ (ശ്രീ ഗംഗാധര ആയുർവേദ ഫാർമസി, എഴുകോൺ), പുഷ്പാസനൻ (അസിസ്റ്റന്റ് എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്).