 
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിലെ വുമൺ എംപവർമെന്റ് സെല്ലിന്റെ ഉദ്ഘാടനം സിനിമാതാരം ദർശന രാജേന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ വി.എം. വിനോദ്കുമാർ, എസ്.എസ്. സീമ, എൻ. ഷൈനി, രക്താസ് ശങ്കർ, വർക്ക് ഷോപ്പ് സൂപ്രണ്ട് എസ്. രാഹുൽ, ഓഫീസ് സൂപ്രണ്ട് ഡി. തുളസീധരൻ, വുമൺ സെൽ കോ കൺവീനർ എസ്. രശ്മി എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൺവീനർ പി. സുജ സ്വാഗതവും വുമൺ സ്റ്റുഡന്റ്സ് കൺവീനർ അനഘ രാജ് നന്ദിയും പറഞ്ഞു.