 
ചവറ : മൈത്രി ഫാമിലി ക്ലബ് വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് നോട്ട്ബുക്കുകളും പേനയും പെൻസിലും വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനവും പഠനോപകരണ വിതരണവും ചവറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് മനോജ് മോൻ അദ്ധ്യക്ഷനായി. ക്ലബ്ബ് രക്ഷാധികാരി ഡയറീസ് ഡിക്രൂസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, ക്ലബ് സെക്രട്ടറി എസ്.സന്തോഷ്, ക്ലബ് ട്രഷറർ രാജേന്ദ്രൻ പിള്ള, സ്കൂൾ പ്രഥമാദ്ധ്യാപിക ബി.വി .സിന്ധു എന്നിവർ പ്രസംഗിച്ചു.