കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പതാകദിനം ആചരിച്ചു. ജില്ലയിലെ 600 ഓളം ജൂവലറികളിൽ എ.കെ.ജി.എസ്.എം.എയുടെ പതാക ഉയർത്തി. ജൂലായ് മൂന്നിനാണ് സംസ്ഥാന സമ്മേളനം.
ഇതോടനുബന്ധിച്ച് 2, 3, 4 തീയതികളിൽ സ്വർണാഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ പതാക ഉയർത്തി നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ്, ജില്ലാ ട്രഷറർ എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, എസ്.സാദിഖ്, ആർ.ശരവണ ശേഖർ, അബ്ദുൽ സലാം അറഫ, വിജയകൃഷ്ണ വിജയൻ, ഖലീൽ കുരുമ്പോലിൽ, കണ്ണൻ മൻജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവദാസൻ സോളാർ, വിജയൻ പുനലൂർ, കെ.രംഗനാഥ്, ബി.പ്രദീപ്, അഡ്വ. സുജിത്ത് ശിൽപ, നൗഷാദ് പണിക്കശേരി, ഹരിദാസ് മഹാറാണി, സുനിൽ വനിത, സോണി സിംല, ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ മുത്തലീഫ് ചിന്നൂസ്, സജീബ് ന്യൂ ഫാഷൻ, അഡ്വ. നവാസ് ഐശ്വര്യ, രാസപ്പൻ പളനി, ബോബി റോസ്, ജഹാംഗീർ പി എ സലാം, കൃഷ്ണദാസ് കാഞ്ചനം, ഫൈസൽ ഹെന്ന എന്നിവർ വിവിധ സ്ഥലങ്ങളിൽ ചടങ്ങിന് നേതൃത്വം നൽകി.