march
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും

എഴുകോൺ: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. മധുലാൽ അദ്ധ്യക്ഷനായി. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പട്ടിണി പാവങ്ങൾക്കും യുവജനങ്ങൾക്കും സാധാരണക്കാർക്കും ദളിതർക്കും ഒപ്പം നിന്ന് പോരാടുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തകർക്കുവാൻ മോദിക്ക് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയപ്രകാശ് നാരായൺ, സി. ആർ. അനിൽകുമാർ, ഡോ. സൂര്യദേവൻ, ചാലൂർ കോണം അനിൽ, സൂസൻ വർഗീസ്, കെ.ഉപേന്ദ്രൻ, മാത്തുണ്ണി തരകൻ, കടയ്ക്കോട് അജയകുമാർ, കുടവട്ടൂർ രാധാകൃഷ്ണൻ, അലിയാർ കുഞ്ഞ്, ശ്രീകുമാർ, ഹരികുമാർ, മോഹൻ ജി നായർ, കെ. ആർ .ഉല്ലാസ്, എന്നിവർ സംസാരിച്ചു.

എഴുകോൺ രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച ബഹുജന മാർച്ചിന് മാറനാട് ബോസ്, കോട്ടാത്തല സുദേശൻ, സൗപർണിക രാധാകൃഷ്ണൻ , ഷാജി അമ്പലത്തുംകാല, രേഖ ഉല്ലാസ്, രാജീവ് വിനായക, ഷീബ സജി, രമണി വർഗീസ്,പി.സി. കുഞ്ഞുമോൻ, പി .സുരേഷ് കുമാർ, വിജയൻ കാരുവേലിൽ, പ്രസാദ് കാരുവേലിൽ, ജെ.വിജയൻ, വി. കെ .എം. രാജൻ, ‌ഡോ.ജി.കെ.കുഞ്ചാണ്ടിച്ചൻ ,ഭരതൻ,വാസുപിള്ള , ബാബു കുഴിമതിക്കാട്, ചന്ദ്രമോഹനൻ, യോഗി ദാസൻ, രാജേന്ദ്രൻ ,ജോജി കാരുവേലിൽ,സദാശിവൻ എന്നിവർ നേതൃത്വം നൽകി.