viimal-
സൗണ്ട് ഒഫ് എൽഡേഴ്‌സ് സ്ഥാപക പ്രസിഡന്റ്‌ മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ ഇലങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സൗണ്ട് ഒഫ് എൽഡേഴ്‌സ് സ്ഥാപക പ്രസിഡന്റ്‌ എസ്. രാജേന്ദ്രദാസ് അനുസ്മരണവും ഗാനാർച്ചനയും റെഡ് ക്രോസ് ഹാളിൽ മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ ഇലങ്കത്ത് ഉദ്ഘാടനം ചെയ്തു. സൗണ്ട് ഒഫ് എൽഡേഴ്സ് പ്രസിഡന്റ്‌ ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജി. മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എൻ. സുന്ദരേശൻ ഇടവ ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സൗണ്ട് ഒഫ് എൽഡേഴ്സ് സെക്രട്ടറി ഷാർക്കി ലൂയിസ്, ട്രഷറർ സി. വിമൽകുമാർ എന്നിവർ സംസാരിച്ചു.