 
തൊടിയൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്. കെ. ടി .യു ) കല്ലേലിഭാഗം ഭാഗം വില്ലേജ് സമ്മേളനം സി.പി .എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.സെക്രട്ടറി ദത്ത് സ്വഗതം പാഞ്ഞു. സി. പി .എം ലോക്കൽ കമ്മിറ്റി സെക്രട്ടി ആർ.ശ്രീജിത്ത്, കെ .എസ്. കെ .ടി. യു കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് ആർ.സോമരാജൻപിള്ള, സി.ദേവദാസ്, ഷാജി കണിയാംകുന്നേൽ എന്നിവർ സംസാരിച്ചു.
കെ. ഓമനക്കുട്ടൻ ( പ്രസിഡന്റ്), ഷാജി കണിയാംകുന്നേൽ, സന്തോഷ്, എൽ.സുനിത (വൈസ് പ്രസിഡന്റുമാർ), ദത്ത് (സെക്രട്ടറി), സി.രഘു, സുജാത (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.