 
കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ നാഷണൽ യോഗ ദിനവുമായി ബന്ധപ്പെട്ട് യോഗ ചലഞ്ച് സംഘടിപ്പിച്ചു. കൊല്ലം തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിൽ നടന്ന പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. വി.ആർ.ബാബുരാജ്, ജി.പത്മാകരൻ, പ്രസിഡന്റ് ജി.രാജീവൻ, ഡോ.ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഇന്ന് 40 കേന്ദ്രങ്ങളിൽ യോഗ ചലഞ്ച് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി കെ.എസ്.അനിൽ അറിയിച്ചു.