കൊല്ലം: വായനയെ പോലെ തുടർവായനയും ആവശ്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ പറഞ്ഞു. വായന ചിന്തകളെ ഉദ്ദീപിപ്പിക്കുകയും നിരന്തരമായ വായന ഇന്റർവ്യൂവിലും ഗ്രൂപ്പ് ഡിസ്കഷനിലും ആത്മവീര്യം പകരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.വി ഗ്രന്ഥശാലയുടെ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. രാധ കാക്കനാടൻ വായന ദിന സന്ദേശം നൽകി. പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണവും വായനാദിന പ്രതിജ്ഞ ചൊല്ലലും ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ നിർവഹിച്ചു. എക്സി. അംഗം അജയ് ശിവരാജൻ സ്വാഗതവും വനിതാവേദി ചെയർ പേഴ്സൺ മേരി ട്രീസ നന്ദിയും പറഞ്ഞു.