akpms-
എയ്ഡഡ് മേഖലയിലെ സംവരണം ഭരണഘടനാ അവകാശം AKPMS

കൊല്ലം : ആൾ കേരളാ പുലയർ മഹാ സഭ കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 81-ാം അനുസ്മരണ പൊതു സമ്മേളനം തേവലക്കരയിൽ നടന്നു. സംസ്ഥാന ട്രഷറർ മണ്ണിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രഘു പി. തേവലക്കര അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ. ഇ. ബൈജു, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമയ്യ അഷറഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രദീപ് കുമാർ, ശിവദാസൻ കെ. മൈനാഗപ്പള്ളി സതീശൻ മേക്കാട്, രാജൻ പാലക്കൽ, കൃഷ്ണൻകുട്ടി, പതാരം വിശ്വംഭരൻ, മണിക്കുട്ടൻ , രാമചന്ദ്രൻ ഇടപ്പള്ളിക്കോട്ട എന്നിവർ സംസാരിച്ചു.