ashtamudi

 നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഇന്നെത്തും

കൊല്ലം: ജില്ലയിൽ ഇന്ന് സന്ദർശനം നടത്തുന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെ കാത്തിരിക്കുന്നത് നഗരത്തിലെയും അഷ്ടമുടി കായലിലെയും മനംമടുപ്പിക്കുന്ന മാലിന്യക്കാഴ്ചകൾ.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതിൽ മത്സരിക്കുകയാണ് നഗരവാസികൾ. പൊതുസ്ഥലങ്ങളിലെ മാലിന്യം സംസ്കരിക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല. മാലിന്യം അടിഞ്ഞുകൂടി അഷ്ടമുടി കായൽ പാരിസ്ഥിതിക നാശത്തിന്റെ വക്കിലാണ്. ഡി.ടി.പി.സി ഓഫീസ് മുതൽ കായൽ തീരം വരെ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞുകിടക്കുന്നു.

വെള്ളത്തിന് കറുപ്പ് നിറമാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സമീപ ഹോട്ടലുകൾ, ആശുപത്രികൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലവും ഒഴുകിയെത്തുന്നത് കായലിലേക്കാണ്. ഇതിന് പുറമേയാണ് ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യം തള്ളൽ.

ജീവനേകാതെ പദ്ധതികൾ പാളി

1. അഷ്ടമുടി കായൽ പുനരുജ്ജീവനത്തിന് ഒരു ഡസനോളം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല

2. ചിന്നക്കടയിൽ കാടുപിടിച്ച് കിടക്കുന്ന റെയിൽവേ ഭൂമി മാലിന്യക്കൂമ്പാരം

3. രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്

4. ആശ്രാമത്ത് മാലിന്യങ്ങൾ കുഴിച്ചു മൂടുന്നത് പതിവ് കാഴ്ച

നഗരത്തിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ​- 28

ബയോ ബിന്നുകൾ - 20,000

എം.സി.എഫ്.എൽ - 20

ഹരിതകർമ്മ സേനാംഗങ്ങൾ - 21

അഞ്ചുവർഷം മുമ്പ് സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ മിക്കതും ഉപയോഗ ശൂന്യമായി. രണ്ടുവർഷം മുമ്പ് സ്ഥാപിച്ച എം.സി.എഫ്.എല്ലുകളിൽ മാലിന്യശേഖരണം തുടങ്ങിയിട്ടില്ല.

ഹരിതകർമ്മ സേനാ പ്രവർത്തകർ