photo

കരുനാഗപ്പള്ളി: ഭാരതം ലോകത്തിന് നൽകിയ അപൂർവ സംഭാവനയാണ് യോഗയെന്ന് മാതാ അമൃതാനന്ദമയി. ലോക യോഗാദിനാചരണത്തിന്റെ ഭാഗമായി അമൃതപുരിയിൽ സംഘടിപ്പിച്ച യോഗയ്ക്ക് ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി.

മനുഷ്യ ശരീരത്തേയും മനസിനേയും പൂർണമായി ഉത്തേജിപ്പിക്കാനും ഉണർത്താനും യോഗയ്ക്ക് കഴിയും. തെറ്റായ ജീവിത ശൈലിയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം. ആരോഗ്യം നിലനിറുത്താനും ബുദ്ധിയുടെ തെളിമയ്ക്കും യോഗ അനിവാര്യമാണ്. മരുന്നുകൊണ്ട് രോഗം ഭേദമാക്കാം. എന്നാൽ മാനസിക സംഘർഷം ഇല്ലാതാക്കൻ കഴിയില്ല. കർമ്മങ്ങൾ വൃത്തിയോടെ ചെയ്യണം. ഋഷീശ്വരന്മാർ സമ്മാനിച്ച യോഗയെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അമൃതാനന്ദമതി പറഞ്ഞു.

അമൃതപുരിയിലെ പ്രാർത്ഥനാ ഹാളിലാണ് യോഗാദിനാചരണം സംഘടിപ്പിച്ചത്. ആശ്രമ അന്തേവാസികളും ഭക്തരും പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണവും നടന്നു.