photo
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.പ്രകാശ്ബാബു ബി.എം.ഷെറീഫ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന കൗൺസിൽ മുൻ അംഗവും മുൻ എം.എൽ.എയുമായിരുന്ന ബി.എം.ഷെറീഫിന്റെ 11 -ാം ചരമ വാർഷിക ദിനാചരണം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മരുതൂർക്കുളങ്ങര പള്ളി കബർസ്ഥാനിൽ പുഷ്പാർച്ചന നടത്തി. പാർട്ടി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ജെ.ജയകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ആർ.രാമചന്ദ്രൻ, എം.എസ്.താര, ഐ.ഷിഹാബ്, കടത്തൂർ മൺസൂർ, ജഗത് ജീലൻ ലാലി എന്നിവർ പ്രഭാഷണം നടത്തി.