 
കരുനാഗപ്പള്ളി: കൊല്ലക അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 81-ാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് ബോബൻ.ജി.നാഥ് ഉദ്ഘാടനം ചെയ്തു. ബൈജു ഇടത്തറയിൽ അദ്ധ്യക്ഷനായി. കൊണ്ടോടിയിൽ മണികണ്ഠൻ, ബിനോയ് കരുമ്പാലിൽ, കൊല്ലക ജയകുമാർ, പ്രീതാ ജയകുമാർ എന്നിവർ സംസാരിച്ചു.