കൊട്ടാരക്കര: എസ്..എൻ.ഡി.പി യോഗം മാരൂർ 5503 -ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 9-ാം പ്രതിഷ്ഠാ വാർഷികം ക്ഷേത്രം തന്ത്രി കോട്ടയം ടി.എസ്. ബിജുശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു . രാവിലെ 5.15ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് കലശം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 8.30ന് കുടുംബാർച്ചന, 9ന് സമൂഹ പ്രാർത്ഥന, 9.30ന് കലശ പൂജ എന്നീ ചടങ്ങുകൾക്ക് ശേഷം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ പ്രതിഷ്ഠാ ദിന സന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗം കുടവട്ടൂർ രാധാകൃഷ്ണൻ, എസ്.ശശിധരൻ, ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എസ്.രമണൻ,സി.കെ.ഗോപിനാഥൻ, ശശിധരൻ, സരസ്വതി, ശ്രീകുമാരി, തങ്കമണി, ആനന്ദവല്ലി, രാജൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.