കുന്നിക്കോട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാനിന്റെ പ്ലാറ്റ്ഫോം തകർന്ന് നേതാവിന് പരിക്കേറ്റു. മുൻ വിളക്കുടി ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ വി.എസ്.വിനോദിന്റെ കാൽ പാദത്തിനാണ് പരിക്കേറ്റത്.

അറസ്റ്റ് ചെയ്ത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം തിരികെ കുന്നിക്കോട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം. കുടുങ്ങിയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം കോൺഗ്രസ് വിളക്കുടി മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീനാണ് നവമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്.