sn-
ശ്രീ നാരായണ വനിത കോളേജിലെ മെഗായോഗ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ നാരായണ വനിത കോളേജിൽ മെഗായോഗ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വിദ്യാർത്ഥിനികളും അദ്ധ്യാപകരും അണിനിരന്ന മെഗാ യോഗ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയകുമാർ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ.വി.വി. രേഖ, പി.ടി.എ സെക്രട്ടറി ഡോ.യു.എസ്. നിത്യ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡി.ദേവിപ്രിയ സ്വാഗതവും സോന ജി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ആദിത്യഅനിൽ ക്ലാസ് നയിച്ചു.