df

കൊല്ലം: കലുഷിതമായ മനസിനെ ശാശ്വതമായ ആനന്ദത്തിൽ എത്തിക്കാൻ യോഗയ്ക്ക് കഴിയുമെന്നും വ്യക്തി സുഖമായിരുന്നാൽ സമൂഹവും ലോകവും ശാശ്വത സുഖത്തിലാകുമെന്നും ബി.ജെ പി മുൻ സംസ്ഥാന അദ്ധ്വക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി തിരുമുല്ലവാരം കടപ്പുറത്ത് സംഘടിപ്പിച്ച യോഗ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. പ്രൊഫ. കെ. ശശികുമാർ, കേണൽ ഡിന്നി എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗം എ.ജി.ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. ശ്രീകുമാർ,​ കൊട്ടിയം സുരേന്ദ്രനാഥ്, കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.