thodiyoor-govt-hss
തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വായനവാരാചരണം ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: 'വായനയുടെ മധുരം അറിവിന്റെ ആകാശം' എന്ന പേരിൽ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനവാരാചരണത്തിന്റെ ഉദ്ഘാടനം ഡോ.സി.ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുസ്മി അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സാംസൺ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആചാരി, സി.കെ.പ്രേംകുമാർ, വിജയകുമാരി, ജിഷ്ണുരാജ് എന്നിവർ സംസാരിച്ചു.വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തകക്കൂട് ഒരുക്കി.