 
കരുനാഗപ്പള്ളി : ജില്ലാ നെഹ്റു യുവകേന്ദ്രയും കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി.യും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലത മുഖ്യാതിഥിയായിരുന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ യോഗാദിന സന്ദേശം നൽകി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ ആമുഖ പ്രഭാഷണം നടത്തി. സുനിൽകുമാർ യോഗ പരിശീലനം നൽകി. ഹെഡ്മാസ്റ്റർ അനിൽകുമാർ,പി.ടി.എ പ്രസിഡന്റ് ബി.എസ്. രഞ്ജിത്ത്, എസ്.എം.സി ചെയർമാൻ രാജേഷ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ശ്രീലത, കൗൺസിൽ ഭാരവാഹികളായ മുഹമ്മദ് സലിം ഖാൻ, സാദിഖ് കൊട്ടുകാട് എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ പരിശീലനം നടന്നു.