 
കൊല്ലം: അന്തർദ്ദേശീയ യോഗ ദിനാഘോഷത്തിന്റെ ഭാഗമായി നവ്ദീപ് പബ്ലിക് സ്കൂൾ യോഗയും ധ്യാനവും സംഘടിപ്പിച്ചു. സീനിയർ പ്രിൻസിപ്പൽ പ്രീത ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ മനോജിന്റെ നേതൃത്വത്തിൽ നാനൂറിലധികം കുട്ടികൾ യോഗാഭ്യാസം നടത്തി. യോഗ ക്വിസ് മത്സരവും നടന്നു. നവ്ദീപ് പബ്ലിക് സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ, പ്രിൻസിപ്പൽ അരവിന്ദ് ക്ലീറ്റസ്, ഡയറക്ടർ അശ്വിൻ ക്ലീറ്റസ്, സ്കൂൾ കൗൺസിലർ ഷാർലറ്റ് ഡിക്സൺ എന്നിവർ നേതൃത്വം നൽകി.