ഗൃഹനാഥന്റെ ആരോഗ്യ നില മെച്ചപ്പെട്ടു
കൊട്ടാരക്കര : തെരുവ് നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഗൃഹനാഥന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. തേവന്നൂർ അനുഭവനിൽ ബാലചന്ദ്രൻ പിള്ള(52)യാണ് മരണമുഖത്ത് നിന്നും തിരിച്ചെത്തിയത്. ശനിയാഴ്ചയാണ് തേവന്നൂർ ചേന്നറക്കൊല്ലയിൽ വയലരികിലെ തെങ്ങിൻചുവട്ടിൽ അബോധാവസ്ഥയിൽ ബാലചന്ദ്രൻ പിള്ളയെ നാട്ടുകാർ കണ്ടെത്തിയത്. തെരുവ് നായകൾ കടിച്ചുകീറിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാലചന്ദ്രൻ. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എട്ടിലധികം വരുന്ന തെരുവ് നായകൾ ആക്രമിച്ചത്.
15 പേർക്ക് തെരുവുനായയുടെ കടിയേറ്റു
കൊട്ടാരക്കര: കൊട്ടാരക്കരയിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊട്ടാരക്കര- പുത്തൂർ റോഡിൽ വച്ച് അഷ്റഫ് എന്നയാളെ കടിച്ച തെരുന് നായ ചന്തമുക്ക് ഭാഗത്തേക്ക് ഓടുകയും വഴിയിൽ കണ്ടവരെയെല്ലാം കടിക്കുകയുമായിരുന്നു. അഞ്ച് അന്യ സംസ്ഥാന തൊഴിലാളികളടക്കം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അഷ്റഫ്, പവിത്ര, സുനിത, അർച്ചന, സൈനുദ്ദീൻ, വ്യാസ് യദു, റഹീം, അഞ്ജലി, ബിജു, മനോജ് കുമാർ, രമണൻ എന്നിവർക്കും നാല് അന്യ സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയിൽ സാരമായി മുറിവേറ്റു. ചന്തയുടെ ഭാഗത്തായി അൻപതിൽപരം തെരുവ് നായകൾ തമ്പടിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ ഇവ അക്രമകാരികളായി മാറുമെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു.