thapal

കൊല്ലം: തപാൽ വകുപ്പ് നടത്തുന്ന സമ്പൂർണ തപാൽ മേള 22, 23 തീയതികളിൽ പട്ടത്താനം ഗവ. എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ നടക്കും. ആധാർ കാർഡ് എൻറോൾമെന്റ്, ആധാറിലെ ഫോട്ടോ പുതുക്കൽ, ബയോമെട്രിക് അപ്ഡേഷൻ, ആധാറിലെ മൊബൈൽ നമ്പർ, മേൽവിലാസം തിരുത്തൽ, പോസ്റ്റ് ഓഫീസ് സേവിംഗ്‌ അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്‌, പ്രധാനമന്ത്രി സുരക്ഷാ ബിമായോജന, പ്രധാനമന്ത്രി ജീവൻ ബിമായോജന, അടൽ പെൻഷൻ യോജന, പോസ്റ്റൽ ലൈഫ്‌ ഇൻഷ്വറൻസ്‌ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 9446526859, 8921529684.