ചവറ : നിയോജകമണ്ഡലത്തിലെ കിണറുകളിലെയും കുളങ്ങളിലെയും പൈപ്പ് ലൈൻവഴി വിതരണം ചെയ്യുന്ന ജലത്തിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ജല പരിശോധനലാബ് സ്ഥാപിക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വൊക്കേഷണൽ , ഹയർ സെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകളിൽ ആവശ്യമുള്ള ക്രമീകരണങ്ങൾ വരുത്തി വാട്ടർ ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിക്കുന്നതിനായി ഡോ. സുജിത് വിജയൻപിള്ള എം.എൽ.എയുടെ പ്രത്യേകവികസനഫണ്ടിൽ നിന്ന് 7.5 ലക്ഷം രൂപ അനുവദിച്ചു.

6 സ്കൂളുകളിൽ
തേവലക്കര അയ്യൻകോയിക്കൽ ഗവ.എച്ച്.എസ്.എസ്, പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്, തെക്കുംഭാഗം ഗുഹാനന്ദപുരം എച്ച്.എസ്.എസ്, കൊറ്റൻകുളങ്ങര ജി.വി.എച്ച്.എസ്.എസ്, പുത്തൻതുറ ഗവ.എ.എസ്.എച്ച്.എസ്.എസ്, വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസ് എന്നീ 6 സ്കൂളുകളിലായാണ് വാട്ടർടെസ്റ്റിംഗ് ലാബുകൾ സജ്ജീകരിക്കുന്നത്. ഒരു ലാബ് സ്ഥാപിക്കുന്നതിന് ഏകദേശം 1.25 ലക്ഷത്തോളം രൂപ ചെലവാകും. കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർവഹണചുമതല.


ചവറ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കൊല്ലം കോർപ്പറേഷന്റെ ഭാഗത്തും 5 ഗ്രാമപഞ്ചായത്തുകളിലും സ്ഥിതിചെയ്യുന്ന 6 ഹയർസെക്കൻഡറി സ്കൂളുകളിൽ വാട്ടർ ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിക്കും

ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ