കൊല്ലം: ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻ ഒഫ് ബി.എസ്.എൻ.എൽ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ ഓഫീസിനു മുന്നിൽ നടന്ന ധർണ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ജി.ഇ.ടി.ഒ.എ ജില്ലാ സെക്രട്ടറി അനൂപ് അദ്ധ്യക്ഷത വഹിച്ചു. എ.യു.എ.ബി ജില്ലാ കൺവീനർ ഡി. അഭിലാഷ് സ്വാഗതം പറഞ്ഞു. മൈക്കിൾ എയ്ഞ്ചലൊ, ബഷീർ, അമൃതലാൽ, കെ.എൻ. ജ്യോതിലക്ഷ്മി, അഷ്‌റഫ്‌ യുസുഫ്, രാഹുൽ, പി. രമണൻ എന്നിവർ സംസാരിച്ചു. ആർ മഹേശൻ നന്ദി പറഞ്ഞു.