1-
ജോൺസൺ

കൊല്ലം: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ. ജോനകപ്പുറം മുസ്ലീം കോളനി-551ൽ ജോൺസൺ (61) ആണ് പൊലീസിന്റെ പിടിയിലായത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കാണ് കഴിഞ്ഞദിവസം ദുരനുഭവമുണ്ടായത്. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ നിലവിളിച്ചെങ്കിലും ബലമായി തടഞ്ഞ് വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ഉപദ്റവിക്കുകയായിരുന്നു. ബന്ധുവീടുകളിലും മ​റ്റും ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ സി​റ്റി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ഹിലാരിയോസ്, ജി.എ.എസ്.ഐ കൃഷ്ണകുമാർ, സുനിൽകുമാർ, എസ്.സി.പി.ഒ ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.