കൊല്ലം : അന്താരാഷ്ട്ര യോഗ - സംഗീത ദിനാചരണത്തിന്റെ ഭാഗമായി നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ പുസ്തകപ്രകാശനവും സംഗീത സദസും നടന്നു. ചെയർമാൻ സുരേഷ് സിദ്ധാർത്ഥയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയും സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. യോഗ ദിനത്തിന്റെ ഉദ്ഘാടനം നെടുമൺ കാവ് സജീവ് നിർവഹിച്ചു. കളർ കോട് നാരായണ സ്വാമിയുടെ സംഗീത സദസ്സോടെ ആരംഭിച്ച ചടങ്ങിൽ ആർ.ഷിബു കുമാർ രചിച്ച യോഗശാസ്ത്രം എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനവും എഴുത്തുകാരനെ ആദരിക്കലും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിഷഅനിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.അനിൽകുമാർ, നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.