law

കൊല്ലം: ജൂനിയർ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്ത സ്റ്റൈപന്റ് വിതരണം ചെയ്യാത്ത കേരളാ ബാർ കൗൺസിലിന്റെയും സംസ്ഥാന സർക്കാരിന്റെയും വഞ്ചനക്കെതിരെ ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കൊല്ലം ജില്ലാ സെന്റർ യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ധീരജ് രവിയുടെ അദ്ധ്യക്ഷതയിൽ ബാർ അസോസിയേഷൻ ഹാളിന് മുൻവശം നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് അഡ്വ. സജീവ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശുഭദേവൻ, അഡ്വ. പ്രദീപ് വിജയൻ, അഡ്വ. സ്റ്റീവൻസൺ, അഡ്വ. എസ്. ഷേണാജി, അഡ്വ. വേണു.ജെ പിള്ള, പ്രോഗ്രസീവ് ലോയേഴ്സ് ഫാറം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എസ്. ഗോപകുമാർ, അഡ്വ. പി.കെ.റോണി, അഡ്വ. വി.എൻ.ഷീജ എന്നിവർ സംസാരിച്ചു. അഡ്വ. അരുൺ മോഹൻ നന്ദി പറഞ്ഞു.