
കൊല്ലം : നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ലോക സംഗീതദിനം ആഘോഷിച്ചു. നീലാംബരി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരവൂർ ജി.ദേവരാജന്റെ സ്‌മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും ഗാനാർച്ചനയും നടത്തി. ചടങ്ങുകളുടെ ഉദ്‌ഘാടനം പരവൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീജ നിർവഹിച്ചു. കുട്ടികളുടെ ഗാനാർച്ചനയും പുഷ്പാർച്ചനയും നടന്നു. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ വൈസ് പ്രിൻസിപ്പൽ എസ്.എസ്.ബിന്ദു, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. പി.എസ്.അഞ്ജന സ്വാഗതവും ആക്ടിവിറ്റി കോർഡിനേറ്റർ രാധാമണി നന്ദിയും പറഞ്ഞു.